Kerala
അഞ്ചു കോയിൻ ബാറ്ററികൾ വിഴുങ്ങിയ രണ്ടുവയസ്സുകാരൻ രക്ഷപ്പെട്ടു
ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികൾ വിഴുങ്ങിയത്.
മേപ്പാടി | രണ്ടുവയസ്സുകാരൻ വിഴുങ്ങിയ അഞ്ച് കോയിൻ ടൈപ്പ് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികൾ വിഴുങ്ങിയത്. കുട്ടി ബാറ്ററികൾ വിഴുങ്ങുന്നത് കണ്ടതോടെ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഗാസ്ട്രോ എൻറോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണയുടെ നേതൃത്വത്തിൽ എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ പുറത്തെടുത്തു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാൻ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
---- facebook comment plugin here -----





