International
ഇന്തോനേഷ്യയിൽ നിന്ന് 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി
വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്.
ജക്കാർത്ത | ഇന്തോനേഷ്യയിൽ നിന്ന് 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി. ജാവ ദ്വീപിൽ നിന്ന് സുലവേസി ദ്വീപിലേക്ക് പുറപ്പെട്ട ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ട് കമ്പനിയുടെ എടിആർ 42-500 വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.17ഓടെ സൗത്ത് സുലവേസിയിലെ മാറൂസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലിയാംഗ്–ലിയാംഗ് പർവതമേഖലയിലാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. എട്ട് ജീവനക്കാരും ഫിഷറീസ് മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
---- facebook comment plugin here -----





