Kerala
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
ഇന്നലെ രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണത്
തിരുവനന്തപുരം | നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ–കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാനാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുൻപ് കുഞ്ഞ് നിലത്ത് വീണ് പരുക്കേറ്റിരുന്നു. മരണകാരണം പരിശോധിച്ചുവരികയാണ്.







