Connect with us

abudabi police

അബൂദബി പോലീസിന് രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകള്‍

ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളില്‍ നിന്നും 112 ലധികം സ്ഥാപനങ്ങള്‍ 254 വിഭാഗത്തില്‍ നടന്ന മത്സരത്തിന് ശേഷമാണ് ആഗോളതലത്തില്‍ ഈ അംഗീകാരം അബൂദബി പോലീസിന് ലഭിച്ചത്

Published

|

Last Updated

അബൂദബി | 2021 ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷണല്‍ റെസിലിയന്‍സ് അവാര്‍ഡ് ചടങ്ങില്‍ ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ റെസിലിയന്‍സ്’ വിഭാഗത്തില്‍ രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കി അബൂദബി പോലീസ്. കൊവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള സേഫ് സിറ്റി സിസ്റ്റം സ്ഥാപിക്കല്‍, പുതിയ സംരംഭങ്ങളില്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കല്‍ തുടങ്ങിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സമൂഹ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരമായാണ് അവാര്‍ഡ്.

ജനറല്‍ ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ബില്‍ഡിംഗില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്- ബി എസ് ഐയുമായി സഹകരിച്ച് ബ്ലാക്ക്സ്റ്റോണ്‍ റെസിലിയന്‍സ് പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറില്‍ നിന്നും, അബൂദബി പോലീസ് ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി മേജര്‍ ജനറല്‍ മക്തൂം അലി അല്‍ ഷെരീഫി രണ്ട് അവാര്‍ഡുകളും ഏറ്റുവാങ്ങി. ലീഡര്‍ഷിപ്പ് അഫയേഴ്‌സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ സുല്‍ത്താന്‍ അല്‍ യഭൂനി, കമ്മ്യൂണിറ്റി സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് മസൂദ് അല്‍ മസ്‌റൂയി, സെന്റര്‍ ഫോര്‍ സ്ട്രാറ്റജി ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഖല്‍ഫാന്‍ അബ്ദുല്ല അല്‍ മന്‍സൂരി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളില്‍ നിന്നും 112-ലധികം സ്ഥാപനങ്ങള്‍ 254 വിഭാഗത്തില്‍ നടന്ന മത്സരത്തിന് ശേഷമാണ് ആഗോളതലത്തില്‍ ഈ അംഗീകാരം അബൂദബി പോലീസിന് ലഭിച്ചത്.

---- facebook comment plugin here -----

Latest