Connect with us

National

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനം: സ്‌റ്റേ ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ ഇ ഡിക്ക് സുപ്രീം കോടതി നോട്ടീസ്

ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.

ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ഹൈക്കോടതി സിംഗിള്‍ ബഞ്ചും പിന്നീട് ഡിവിഷന്‍ ബഞ്ചും കമ്മീഷന്റെ നടപടികള്‍ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതികളില്‍ റിട്ട് ഹര്‍ജി നല്‍കാന്‍ ഇ ഡിക്ക് അവകാശമുണ്ടോ എന്ന കാര്യത്തിലും കോടതി പരിശോധന നടത്തും.

വിഷയവുമായി ബന്ധപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലും പരമോന്നത കോടതി ഇ ഡിക്ക് നോട്ടീസയച്ചിട്ടുണ്ട്. നോട്ടീസിന് നാലാഴ്ചക്കകം മറുപടി നല്‍കണം.

നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ഇ ഡിക്കെതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍, ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ രൂപവത്കരിച്ചത്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന അന്വേഷണങ്ങള്‍ വഴിതിരിഞ്ഞുപോകുന്നത് പരിശോധിക്കാനായിരുന്നു കമ്മീഷന്‍ കൊണ്ടുവന്നത്.

 

Latest