National
ഡോ : അമീന്‍ സഖാഫി ഇന്ത്യ-അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍
അറബ് അംബാസഡേഴ്‌സ് കൗണ്‍സിലിന്റെ നാമനിര്‍ദേശമനുസരിച്ചാണ് നിയമനം.
ന്യൂഡല്‍ഹി | ഇന്ത്യ അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്ററായി ഡോ: അമീന്‍ മുഹമ്മദ് സഖാഫി നിയമിതനായി. അറബ് അംബാസഡേഴ്‌സ് കൗണ്‍സിലിന്റെ നാമനിര്‍ദേശമനുസരിച്ചാണ് നിയമനം.
2018 ല്‍ ഒമാനിലും 2023 ല്‍ ന്യൂഡല്‍ഹിയിലും നടന്ന അറബ് ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടികളിലെ പ്രധാന പ്രമേയവും സംഭാവനയുമായി രൂപംകൊണ്ട ഇന്ത്യ-അറബ് ചേംബര്‍,
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രാലയം, ഇന്ത്യന്‍ കൃഷി മന്ത്രാലയം, അറബ് ലീഗ്, അറബ് ചേംബേഴ്‌സ് ഫെഡറേഷന്‍, അറബ് അംബാസഡേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയും അറബ് മേഖലകളും തമ്മിലുള്ള സാമ്പത്തിക വികസനം, വ്യാപാര വളര്‍ച്ച, വാണിജ്യ അവസരങ്ങള്‍ വികസിപ്പിക്കല്‍, കാര്‍ഷിക മേഖലയില്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കല്‍, സമഗ്രവും തന്ത്രപ്രധാനവുമായ സാമ്പത്തിക പങ്കാളിത്തം ഉറപ്പ് വരുത്തല്‍ എന്നിവയാണ് ചേംബറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.


