Techno
ഡിസ്‌നിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിന് വെരിഫിക്കേഷൻ ചിഹ്നം നൽകി ട്വിറ്റർ
വെരിഫിക്കേഷൻ ചിന്നങ്ങൾ നൽകാൻ എന്ത് മാനദണ്ഡങ്ങളാണ് ട്വിറ്റർ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത നഷ്ടമായി.

കാലിഫോർണിയ | വിനോദ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി ജൂനിയറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിന് ഗോൾഡൻ വെരിഫിക്കേഷൻ ചിഹ്നം നൽകി ട്വിറ്റർ. ഇതിനു പിന്നാലെ ഇതിന്റെ ഉടമസ്ഥൻ തങ്ങൾ ഒറിജിനൽ അല്ലെന്ന് ട്വിറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ വെരിഫിക്കേഷൻ ചിന്നങ്ങൾ നൽകാൻ എന്ത് മാനദണ്ഡങ്ങളാണ് ട്വിറ്റർ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത നഷ്ടമായി.
നിലവിൽ ഡിസ്‌നി ജൂനിയറിന്റെ ഒറിജിനൽ അക്കൗണ്ടയ ഡിസ്‌നി ജൂനിയറിനും വെരിഫയ്ഡ് ചിഹ്നം ഉണ്ട്. ധാരാളം സെലിബ്രിറ്റികൾക്ക് തങ്ങളുടെ വെരിഫൈഡ് ചിഹ്നം നഷ്ടപ്പെട്ടപ്പോളും 10 ലക്ഷം ഫോള്ളോവെർസ് ഉള്ള ഏതൊരു വ്യക്തിക്കും ട്വിറ്റർ വെരിഫൈഡ് ബ്ലൂ ടിക്ക് നൽകിയിരുന്നു.
കഴിഞ്ഞാഴ്ച ട്വിറ്റർ സെലിബ്രിറ്റികൾക് നൽകി വന്നിരുന്ന ബ്ലൂ ടിക് ട്വിറ്റർ പിൻവലിച്ചിരുന്നു. ഇതോടെ പുതിയ കളർ പാറ്റേൺ സിഇഒ ഇലോങ് മസ്ക് പ്രഖ്യാപിക്കുകയായിരുന്നു.
മൂന്ന് നിറത്തിലാണ് ട്വിറ്റർ വെരിഫിക്കേഷൻ നൽകുന്നത്
1 ബ്ലൂ ടിക്ക്: ട്വിറ്ററിന്റെ പ്രഥമ ചിഹ്നമായ ബ്ലൂ ടിക്ക് ആദ്യകാലത്ത് പ്രമുഖർക്ക് നൽകിയിരുന്നതായിരുനെങ്കിൽ ഇപ്പോൾ ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്തവർക്കാണ് നൽകുന്നത്. മാസത്തിൽ കുറഞ്ഞത് 8 ഡോളറെങ്കിലും വാടക നൽകുകയും വേണം.
2 ഗോൾഡ് ടിക്ക്: ഇത് സംഘടനകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നൽകുന്ന ചിഹ്നമാണ്. ഇതിനായി മാസത്തിൽ 1000 ഡോളർ നൽകണം.
3 ഗ്രേ ചിഹ്നം: ഈ നിരത്തിലുള ചിഹ്നം ഗവണ്മെന്റ് ഒഫീഷ്യൽ അക്കൗണ്ടുകൾക്കാണ് നൽകാറുള്ളത്.