National
ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റ്: കന്നട നടന്‍ ചേതന്‍ കുമാറിന് ജാമ്യം
25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.
		
      																					
              
              
            ബെംഗളുരു| ഹിന്ദുത്വത്തെക്കുറിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് അറസ്റ്റിലായ കന്നട നടന്‍ ചേതന്‍ കുമാര്‍ അഹിംസയ്ക്ക് ജാമ്യം. ബെംഗളുരുവിലെ പ്രാദേശിക കോടതിയാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തോട് സഹകരിക്കണമെന്ന് ജഡ്ജി നടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചേതന്‍ കുമാറിനെതിരെ ബജ്‌റംഗ്ദളിന്റെ ബെംഗളുരു നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ ശിവകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഹിന്ദുത്വം കെട്ടിപ്പടുത്തത് നുണകളില്‍ എന്ന നടന്റെ ട്വീറ്റ് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നടനെതിരായ പരാതി.
ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചതിനും ശത്രുത വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനുമാണ് നടനെതിരെ കേസെടുത്തത്. മാര്‍ച്ച് 20നാണ് ചേതന്‍ കുമാര്‍ കേസിനാസ്പദമായ ട്വീറ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ചേതനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ദളിത്, ഗോത്രവര്‍ഗ പ്രവര്‍ത്തകനാണ് ചേതന്‍ കുമാര്‍.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

