Connect with us

National

രഞ്ജി ട്രോഫി; ബംഗാള്‍ സെമിയില്‍, ജമ്മു കശ്മീരിനെ നേരിടും

ആന്ധ്രപ്രദേശിനെ ഇന്നിംഗ്സിനും 90 റണ്‍സിനും പരാജയപ്പെടുത്തിയാണ് ബംഗാള്‍ സെമിയില്‍ എത്തിയിരിക്കുന്നത്.

Published

|

Last Updated

കല്യാണി  | രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാള്‍ സെമിയില്‍ പ്രവേശിച്ചു. ആന്ധ്രപ്രദേശിനെ ഇന്നിംഗ്സിനും 90 റണ്‍സിനും പരാജയപ്പെടുത്തിയാണ് ബംഗാള്‍ സെമിയില്‍ എത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശ് 295, 244. ബംഗാള്‍ 629 എന്നിങ്ങനെയാണ് സ്‌കോടര്‍. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സില്‍ ട്രിപ്പിള്‍ സെഞ്ചുറിക്ക് തൊട്ടരികെവച്ച് പുറത്തായ സുദീപ് കുമാര്‍ ഘരാമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. 596 പന്ത് നേരിട്ട സുദീപ് ആറ് സിക്സും 31 ഫോറും ഉള്‍പ്പെടെ 299 നേടിയാണ് പുറത്തായത്.

ആദ്യമായി സെമിയില്‍ എത്തിയ ജമ്മുകശ്മീരാണ് ബംഗാളിന്റെ എതിരാളികള്‍.

മധ്യപ്രദേശിനെ 56 റണ്‍സിനു കീഴടക്കിയായിരുന്നു ജമ്മു കശ്മീരിന്റെ സെമി പ്രവേശം. മറ്റൊരു സെമിയില്‍ കര്‍ണാടക ഉത്തരാഖണ്ഡിനെ നേരിടും. ഉത്തരാഖണ്ഡും ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ചയാണ് സെമി പോരാട്ടങ്ങള്‍.

 

---- facebook comment plugin here -----

Latest