Kerala
ഓപ്പറേഷന്‍ തൂഫാന്‍; രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ അറസ്റ്റില്‍
കോണ്‍ഗ്രസ് നേതാവായ സനീഷ് ജോര്‍ജ് കൈക്കൂലി കേസില്‍ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിരുന്നു
തൊടുപുഴ | ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനക്കിടെ രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാള്‍ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതാവായ സനീഷ് ജോര്‍ജ് അറസ്റ്റിലായത്.
സ്ഥലത്ത് വച്ച് ലഹരി കുത്തിവയ്ക്കുന്ന സിറിഞ്ച് ഉള്‍പ്പെടെ പോലീസ് കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കൈക്കൂലി കേസില്‍ പ്രതിയായതോടെ ഇയാള്‍ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. യു ഡി എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ ഡി എഫ് പിന്തുണയിലാണ് ചെയര്‍മാനായത്.
സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. നേരത്തെ കഞ്ചാവ് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
Content Highlights:
Former Thodupuzha municipal chairman and Congress leader Saneesh George was arrested during Operation Toofan while consuming chemical drugs. Police seized syringes and other paraphernalia from the site. Saneesh had previously resigned as municipal chairman over a bribery case.


