Connect with us

National

കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; നാലു സ്ത്രീകള്‍ മരിച്ചു

അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Published

|

Last Updated

ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ ഇന്‍ഡോറിലെ സാന്‍വേറില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പഴയ മതില്‍ തകര്‍ന്നുവീണ് നാല് സ്ത്രീകള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തഷാന്‍ ചൗരാഹയ്ക്ക് സമീപമാണ് സംഭവം നടന്നത്. പോലീസും നഗര പരിഷത്ത് സംഘങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

സന്തോഷ് രവിദാസ് മൊഹോള നിവാസിയായ റീന ബായി (30), സദര്‍ നിവാസികളായ സീമ ബായി (33), ചന്ദ ബായി (30), കയാസ്റ്റ് ഖേദി നിവാസിയായ സുശീല ബായി (50) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഡി എസ് പി ഉമാകാന്ത് ചൗധരി പറഞ്ഞു. നാലുപേരും സ്ഥലത്ത് തൊഴിലാളികളായിരുന്നു. പരിക്കേറ്റ മഞ്ജു ബായ് സോളങ്കി (30), സുന്ദര്‍ ബായ് (45), സുനില്‍ സിംഗ് (25), ദിലീപ് സിംഗ് (26) എന്നിവരെ സാന്‍വേറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തകര്‍ന്ന വീട് പൊളിച്ചുമാറ്റുന്നതിനിടെ ബുധനാഴ്ച വൈകീട്ടോടെ തൊട്ടടുത്തുള്ള ഒരു വീടിന്റെ പഴയ മതില്‍ ഇടിഞ്ഞുവീഴുകയും ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കിയാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്.

 

Content Highlights:
Four female laborers died and five others were injured after an adjacent wall collapsed during building demolition in Indore’s Sanwer. Police and civic teams led the rescue operations using earthmovers. The injured were immediately admitted to the Sanwer Civil Hospital for treatment.

 

Latest