Connect with us

National

ഗണേശ ചതുര്‍ഥി: വിഗ്രഹം ഒഴുക്കുന്നതിനിടെ ആറു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഹൈദരാബാദിലെ പട്ടാഞ്ചേരു മേഖലയിലാണ് അപകടം

Published

|

Last Updated

ഹൈദരാബാദ് | ഗണേശ ചതുര്‍ഥി ആഘോഷത്തിനിടെ ആറു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഗണേശ വിഗ്രഹ നിമര്‍ജ്ജന്‍ ഘോഷയാത്രയ്ക്കിടെയാണ് ദുരന്തമുണ്ടായത്. ഹൈദരാബാദിലെ പട്ടാഞ്ചേരു മേഖലയില്‍ ഗണേശ വിഗ്രഹം ജലാശയത്തില്‍ ഒഴുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആറ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിക്കുകയായിരുന്നു.

ബുധനാഴ്ച പട്ടാഞ്ചരുവിലെ നെരേടു ചെറുവിലാണ് ഗണേശ വിഗ്രഹം നിമജ്ജന ഘോഷയാത്ര നടന്നത്.വിഗ്രഹം ഒഴുക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ തടാകത്തിലേക്ക് വളരെ ദൂരം പോയതിനാല്‍ തിരികെ നീന്താന്‍ കഴിഞ്ഞില്ലെന്നാണു പോലീസ് പറയുന്നത്. ആഴം മനസ്സിലാക്കാന്‍ കഴിയാതെയാണ് കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയത്. ഒരു വിധ സുരക്ഷാ സന്നാഹവും ഇവിടെ ഒരുക്കിയിരുന്നില്ല.

സഹായം എത്തിയപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഗണേശ ചതുര്‍ഥി സീസണില്‍ അപകടങ്ങള്‍ സാധാരണയാണെങ്കിലും ഒറ്റ സംഭവത്തില്‍ ഇത്രയധികം ജീവന്‍ നഷ്ടപ്പെടുന്നത് അപൂര്‍വമാണെന്നും പോലീസ് പറഞ്ഞു. തെലുങ്ക പാരമ്പര്യമുള്ള ഹൈദരാബാദില്‍ ഗണേശ ചതുര്‍ഥി വലിയ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്.

Content Highlights:

Six students drowned during a Ganesh idol immersion procession at Neredu Cheruvu lake in the Patancheru region near Hyderabad. The tragedy occurred when the students ventured deep into the water, unaware of its depth and lacking safety measures. Police reported that help arrived too late to save the victims

Latest