National
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 76-ാം ജന്മദിനം
തുടര്‍ച്ചയായി 25 വര്‍ഷം അധികാരത്തില്‍
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 76-ാം ജന്മദിനം. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു ലോക ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് മോദിയുടെ 76-ാം ജന്മദിനമെത്തുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയിലും ഈ വരുന്ന ഒക്ടോബര്‍ ഏഴിന് തുടര്‍ച്ചയായി 25 വര്‍ഷം അധികാരത്തില്‍ തികയ്ക്കുമെന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷത്തെ മോദിയുടെ ജന്മദിനത്തിന്.
സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ജനിച്ച പ്രധാനമന്ത്രിയായ നരേന്ദ്രമോദി ഹിന്ദി ഇതര സംസ്ഥാനത്തു നിന്ന് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തി എന്ന പ്രത്യേകതയുമുണ്ട്. 2014 മുതല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡും മറികടന്നു.
Content Highlights:
Prime Minister Narendra Modi celebrates his 76th birthday following India’s hosting of the 18th BRICS summit. On October 7, he completes 25 continuous years in governance as Gujarat CM and Prime Minister. Born in post-independence India, he is the longest-serving PM from a non-Hindi state.


