പാലക്കാട് ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പന്‍ പി ടി സെവനെ (ടസ്‌കര്‍ ഏഴാമന്‍) മയക്കുവെടിവെച്ചു. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്.
രാവിലെ 7. 10 ന് അന്‍പത് മിറ്റര്‍ ദൂരത്ത് നിന്നാണ് വെടിയുതിര്‍ത്തത്. ഇടത് ചെവിക്ക് താഴെ മുന്‍ കാലിന് മുകളില്‍ വെടിയേറ്റു. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചതോടെ ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങി. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാന്‍ അരമണിക്കൂര്‍ വേണ്ടിവന്നു. ആവശ്യമെങ്കില്‍ മയക്കം തുടരാന്‍ ബൂസ്റ്റര്‍ ഡോസും നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
വീഡിയോ കാണാം
    ---- facebook comment plugin here -----						
  
  			

 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

