International
ട്രംപിന് തിരിച്ചടി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞ് കോടതി
വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കുന്നതിനും സ്റ്റേ ഉണ്ട്

വാഷിംഗ്ടണ്‍ | അമേരിക്കയിലുള്ള വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ് കോടതി. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വെക്കുന്നതിനും സ്റ്റേ ഉണ്ട്.യുഎസ് ഫെഡറല്‍ കോടതിയുടേതാണ് നടപടി.
ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിക്കൊണ്ടാണ് ട്രംപ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വ്വകലാശാലകളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. അല്ലാത്ത പക്ഷം അവരുടെ വിദ്യാര്‍ഥി വിസ റദ്ദ് ചെയ്യുമെന്നാണ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതിനെതിരെയാണ് കോടതി നടപടി
ഹാര്‍വഡ് സര്‍വ്വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് . നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വഡ് സര്‍വ്വകലാശാല പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് അടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വ്വകലാശാലകളിലൊന്നാണ് ഹാര്‍വഡ്.