Saudi Arabia
സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെത്തിയ പ്രഥമ ഹാജിമാർ പ്രവാചക നഗരിയിലെത്തി
ഐ. സി. എഫ്, ആർ. എസ്. സി ഹജ്ജ് വളണ്ടിയർ കോർ സംഘത്തിന്റെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം

മദീന| കേരളത്തില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പിലെത്തിയ പ്രഥമ ഹാജിമാര്‍ പ്രവാചക നഗരിയിലെത്തി.എണ്‍പത് പേരാണ് ആദ്യ സംഘത്തിലുള്ളത്.ഹാജിമാരെ പ്രവാചക നഗരിയായ മസ്ജിദുന്നബവിയിലെ മസ്ജിദുന്നബവിയിലെ ഗേറ്റ് നമ്പര്‍ 309 പരിസരത്ത് വെച്ച് ഐ. സി. എഫ്, ആര്‍. എസ്. സി ഹജ്ജ് വളണ്ടിയര്‍ കോര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ഹജ്ജ് വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ സഹല്‍ ഹസ്സന്‍, മുഹ് യദ്ധീന്‍ കുട്ടി സഖാഫി ,ജലീല്‍ ഇരട്ടി എന്നിവര്‍ നേതൃത്വം നല്‍കി.ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച് ഹാജിമാര്‍ പ്രവാചക നഗരിയായ മദീന മുനവ്വവറയില്‍ നിന്ന് മടങ്ങുന്നത് വരെ ഹജ്ജ് വളണ്ടിയര്‍ കോര്‍ സംഘം സേവന രംഗത്തുണ്ടാകും.
ഇന്ത്യയില്‍ നിന്നും പ്രഥമ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തിയത് മുതല്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ മദീനയില്‍ സേവന രംഗത്തുണ്ട്.