Kerala
ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍; തിരുവങ്ങൂര്‍ മേല്‍ പാലത്തില്‍ 400 മീറ്റര്‍ നീളത്തില്‍ പാത വിണ്ടുകീറി
കഴിഞ്ഞ ദിവസം മഴ പെയ്ത സമയത്താണ് റോഡ് വിണ്ടു കീറിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

കോഴിക്കോട്| ദേശീയ പാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. തിരുവങ്ങൂര്‍ മേല്‍ പാലത്തില്‍ 400 മീറ്റര്‍ നീളത്തില്‍ പാത വിണ്ടുകീറിയ നിലയിലാണ് കണ്ടെത്തിയത്. പാലത്തിന്റെ സ്ലാബ് തുടങ്ങുന്നതിന് മുന്‍പാണ് വിള്ളല്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് വിള്ളല്‍ രൂപപ്പെട്ടത്. വിണ്ടുകീറിയ ഭാഗത്ത് ടാര്‍ ഇട്ട് അടച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴ പെയ്ത സമയത്താണ് റോഡ് വിണ്ടു കീറിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
നാട്ടുകാര്‍ അറിയിച്ചതോടെ റോഡ് പൊളിഞ്ഞ ഭാഗം പരിശോധിക്കാതെ വിണ്ടുകീറിയ ഭാഗത്ത് ടാര്‍ ഒഴിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. അരക്കിലോമീറ്ററോളം ദൂരത്തില്‍ മേല്‍പ്പാലം റോഡ് കീറിയിട്ടുണ്ട്. വിള്ളലുള്ള ഭാഗം അടച്ചെങ്കിലും ചിലയിടങ്ങളില്‍ വീണ്ടും വിണ്ടുകീറിയ നിലയിലാണുള്ളത്.