Connect with us

From the print

പൂര്‍വിക സ്മരണയില്‍ വിജ്ഞാനവും ആത്മീയതയും ഇഴചേര്‍ന്ന് ഉലമാ സമ്മിറ്റ്

സമസ്ത മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ സയ്യിദലി അല്‍ ഹാശ്മിക്ക് മര്‍കസിന്റെ സ്നേഹോപഹാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നല്‍കുന്നു

കാരന്തൂര്‍ | വിജ്ഞാനവും ആത്മീയതയും ഇഴചേര്‍ന്ന ചര്‍ച്ചകള്‍ക്ക് വേദിയായി ഉലമാ സമ്മിറ്റ്. ആത്മീയ മുന്നേറ്റങ്ങളുടെ നൂതന സാധ്യതകള്‍ക്കും വൈജ്ഞാനിക പ്രകാശനങ്ങളുടെ അതിരുകളില്ലാത്ത ആലോചനകള്‍ക്കും വേദിയായ ഉലമാ സമ്മിറ്റ് നാളെയുടെ പ്രബോധകരായ പണ്ഡിത പ്രതിഭകളുടെ മനോഹരമായ കൂടിയിരിപ്പായിരുന്നു. സമസ്ത മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം നിര്‍വഹിച്ചു. പണ്ഡിതന്മാര്‍ സമൂഹത്തില്‍ ദൗത്യബോധമുള്ളവരാകണമെന്നും ദൗത്യനിര്‍വഹണം സമൂഹത്തിന്റെ സാഹചര്യങ്ങളെയും കാലഘട്ടത്തിന്റെ ആവശ്യങ്ങളെയും പരിഗണിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘സൈബര്‍ സമൂഹത്തിലെ നിയമ ജാഗ്രതയും ഇടപെടലും’ എന്ന വിഷയത്തില്‍ ജാമിഅഃ മര്‍കസ് പ്രൊഫ. ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും ‘മത നിയമങ്ങളുടെ കൈമാറ്റം, സൂക്ഷ്മതയും സാമൂഹികാവബോധവും’ വിഷയത്തില്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോലയും സംസാരിച്ചു. വി പി എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബ്ദുല്ല സഖാഫി മലയമ്മ സംസാരിച്ചു. പി സി അബ്ദുല്ല ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, ബശീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി എടപ്പുലം, അബ്ദുല്‍ സത്താര്‍ കാമില്‍ സഖാഫി, നൗശാദ് സഖാഫി ഓമച്ചപ്പുഴ, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി സംബന്ധിച്ചു.

പൂര്‍വികരുടെ ദാര്‍ശനിക പാത മാതൃകയാക്കുക: സി മുഹമ്മദ് ഫൈസി
കാരന്തൂര്‍ | പ്രവാചകര്‍ നല്‍കിയ ദാര്‍ശനിക ബോധം ഉള്‍ക്കൊണ്ട് ജീവിച്ച പൂര്‍വികരായ പണ്ഡിതരെയാണ് സഖാഫികള്‍ മാതൃകയാക്കേണ്ടതെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ജാമിഅ മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന സഖാഫികളുടെ സ്ഥാനവസ്ത്ര വിതരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അറിവ് കേവലം വിവരശേഖരണമല്ലെന്നും അത് സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന ബോധമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 547 സഖാഫികള്‍ക്കാണ് ചടങ്ങില്‍ സ്ഥാന വസ്ത്രം നല്‍കിയത്.