Kerala
കേരളം കടക്കെണിയിലെന്നത് തെറ്റായ പ്രചാരണം: മുഖ്യമന്ത്രി
കേരളത്തിന്റെ കടം വര്‍ധിക്കുന്നില്ല. വരുമാനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം | ഒന്‍പത് വര്‍ഷം കൊണ്ട് സംസ്ഥാനം അഭിമാനകരമായ നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തറിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. കേരളത്തിന്റെ കടം വര്‍ധിക്കുന്നില്ല. വരുമാനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്‌മെന്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി
---- facebook comment plugin here -----