Connect with us

Kerala

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16ന് നടപ്പാക്കും

നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയിലിലെ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം. വധശിക്ഷ ഒഴിവായി കിട്ടാനുള്ള ശ്രമം തുടരുന്നു.

Published

|

Last Updated

സനാ | യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശം. നിമിഷപ്രിയ തടവില്‍ കഴിയുന്ന ജയിലിലെ അധികൃതര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

അതേസമയം, വധശിക്ഷ ഒഴിവായി കിട്ടാനുള്ള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ദിയാധനമായ 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാധനം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും ജെറോം പറഞ്ഞു.

2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.

Latest