Kerala
ജോലിഭാരം കുറയ്ക്കാന്‍ അടിയന്തര നടപടി വേണം: പ്രതിഷേധവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പി ജി ഡോക്ടര്‍മാര്‍
എം ബി ബി എസ് വിദ്യാര്‍ഥികളും സമര രംഗത്തുണ്ട്.

കോഴിക്കോട് | ജോലിഭാരം കുറയ്ക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി ജി ഡോക്ടര്‍മാരുടെ പ്രതിഷേധം. എം ബി ബി എസ് വിദ്യാര്‍ഥികളും സമര രംഗത്തുണ്ട്.
പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി 125 നോണ്‍-അക്കാദമിക് ജൂനിയര്‍ റെസിഡന്‍സ് എന്‍ എ ജെ ആര്‍) പോസ്റ്റുകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഹൗസ് സര്‍ജന്‍മാര്‍ ഈ പോസ്റ്റുകളില്‍ കയറുന്നില്ലെന്നാണ് സമരക്കാരുടെ ആരോപണം.
15-ല്‍ താഴെ പേര്‍ മാത്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എന്‍ എ ജെ ആര്‍ ആയിട്ട് കയറിയിട്ടുള്ളത്. അതേസമയം, തിരുവനന്തപുരത്തും കോട്ടയത്തും 40 മുതല്‍ 50 വരെ ആളുകള്‍ കയറിയിട്ടുണ്ടെന്നും സമരക്കാര്‍ പറയുന്നു.
---- facebook comment plugin here -----