Kerala
തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; രണ്ട് തൊഴിലാളികള്‍ക്കായി അന്വേഷണം
മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു
തിരുവനന്തപുരം \ തിരുവനന്തപുരത്ത് ഹോട്ടലുടമയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിന്‍ രാജിന്റെ മൃതദേഹമാണ് ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ കണ്ടെത്തിയത്.
സംഭവത്തിന് ശേഷം രണ്ട് ഹോട്ടല്‍ തൊഴിലാളികളെ കാണാതായതായി പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാള്‍ സ്വദേശിയുമാണ് ഒളിവിലുള്ളത്. മൃതദ്ദേഹം മൂടിയിട്ട നിലയിലായിരുന്നു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.







