Connect with us

International

ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ആക്രമണം; രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് പരുക്ക്

ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക് നിയന്ത്രണത്തിലുള്ളതുമായ ബള്‍ക്ക് കാരിയര്‍ കപ്പലായ എറ്റേണിറ്റിസിക്കാണ് ഡ്രോണ്‍ ആക്രമണം നേരിട്ടത്.

Published

|

Last Updated

സന്‍ആ | ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെയുണ്ടാ സ്പീഡ് ബോട്ട് ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരുക്കേറ്റതായും ലൈബീരിയന്‍ ഷിപ്പിംഗ് പ്രതിനിധി സംഘം അറിയിച്ചു. ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക് നിയന്ത്രണത്തിലുള്ളതുമായ ബള്‍ക്ക് കാരിയര്‍ കപ്പലായ എറ്റേണിറ്റിസിക്കാണ് യെമന്‍ തുറമുഖമായ ഹൊദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് വെച്ച് ഡ്രോണ്‍ ആക്രമണം നേരിട്ടത്.

21 ഫിലിപ്പിനോക്കാരും ഒരു റഷ്യക്കാരനും ഉള്‍പ്പെടെ 22 ജീവനക്കാരാണ് കപ്പലിലില്‍ ഉണ്ടായിരുന്നതെന്ന് ലൈബീരിയന്‍ ഷിപ്പിംഗ് പ്രതിനിധി സംഘം ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് മുങ്ങിത്താഴ്ന്ന കപ്പലില്‍ നിന്ന് 19 ജീവനക്കാരെ അത് വഴി കടന്നുപോവുകയായിരുന്ന മറ്റൊരു കപ്പല്‍ രക്ഷപ്പെടുത്തി ജിബൂട്ടിയില്‍ എത്തിച്ചതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ചെങ്കടലില്‍ 2024 ജൂണിനു ശേഷം ആദ്യമായാണ് നാവികര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം , തെക്കുപടിഞ്ഞാറന്‍ യെമനില്‍ ഗ്രീക്ക് ഓപറേറ്റഡ് എം വി മാജിക് സീസ് ബള്‍ക്ക് കാരിയറിനു നേരെ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്.

Latest