Kerala
കൊച്ചിന്‍ റീഫൈനറിയില്‍ തീപ്പിടുത്തം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
പുക ശ്വസിച്ച് അവശരായ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി | കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടുത്തം. പുക ശ്വസിച്ച് അവശരായ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു.അതേ സമയം വാതക ചോര്‍ച്ചയില്ലെന്നാണ് അധികൃതര്‍ പറയുന്നത്
അഞ്ചരയോടെ സംഭവം. പൊട്ടിത്തെറിക്ക് പിന്നാലെ തീപടരുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശമെങ്ങും പുക നിറഞ്ഞു. പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി
---- facebook comment plugin here -----