Ongoing News
അണ്ടര്‍ 16 ദേശീയ വോളി; കോച്ചിങ്ങ് ക്യമ്പില്‍ ആറു മലയാളികള്‍
22 പേര്‍ അടങ്ങിയതാണ് സംഘം

കോഴിക്കോട് | 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ദേശീയ വോളിബോള്‍ കോച്ചിങ്ങ് ക്യാമ്പ് 2025ലേക്ക് ആറുമലയാളികള്‍ തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 24 മുതല്‍ കസാക്കിസ്ഥാനിലാണ് കളി.
22 പേര്‍ അടങ്ങിയ സംഘത്തില്‍ എസ് ആരാധ്യ, ഋതിക വി പിള്ള, ശ്രദ്ധ ദേവ്, ആരതി രാജേഷ്, സി ചന്ദന എന്നിവരാണ് ഉള്‍പ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ കണ്ണൂര്‍ സ്‌പോട്‌സ് ഡിവിഷനിലെ വിദ്യാര്‍ഥികളാണ്.
---- facebook comment plugin here -----