Kerala
ദേശീയപാതാ തകര്‍ച്ച; മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍
ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി| കേരളത്തിലെ ദേശീയപാത തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതിനിടെ, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നതിനെതുടര്‍ന്ന് ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്നലെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. സമിതി രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. നിലവിലെ നിര്‍മാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
---- facebook comment plugin here -----