Kerala
ഒരുമയുടെ സന്ദേശവുമായി ഇന്ന് തിരുവോണം; ആഘോഷമാക്കി മലയാളി സമൂഹം
പുത്തനുടുപ്പിട്ട്, മനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്ത്, വിഭവ സമൃദ്ധമായ സദ്യയുണ്ട് മലയാളികള്‍ ഓണാഘോഷം കെങ്കേമമാക്കുകയാണ്.
സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശവുമായി തിരുവോണം സമാഗതമായി. ഓണമെത്തിയതോടെ നാട്ടില്‍ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലും ആഘോഷമയമാണ്. മലയാളി ഉള്ളിടത്തെല്ലാം ഓണാഘോഷമുണ്ട്. കാലവും ജീവിതരീതികളുമെല്ലാം മാറിയെങ്കിലും ആഘോഷത്തിന്റെ തനിമക്കും സമ്പ്രദായങ്ങള്‍ക്കും മാറ്റമൊന്നുമില്ല.
പുത്തനുടുപ്പിട്ട്, മനോഹരമായ പൂക്കളങ്ങള്‍ തീര്‍ത്ത്, വിഭവ സമൃദ്ധമായ സദ്യയുണ്ട് മലയാളികള്‍ ഓണാഘോം കെങ്കേമമാക്കുകയാണ്. ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം മറന്നാണ് ആദര്‍ശത്തിന്റെയും മൂല്യങ്ങളുടെയും തമ്പുരാനായ മഹാബലിയെ മലയാളികള്‍ വരവേല്‍ക്കുന്നത്. മാനുഷരെല്ലാരുമൊന്നു പോലെ കഴിഞ്ഞിരുന്ന ആ നല്ല നാളുകളെ കുറിച്ചുള്ള സൗവര്‍ണ സ്മരണയിലാണ് മലയാള ലോകം.
വയനാട്ടിലുണ്ടായ അതിദാരുണമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ കടുത്ത വേദനകള്‍ക്കിടയിലേക്കാണ് ഇത്തവണ ഓണമെത്തുന്നത്. അതിജീവനത്തിനുള്ള പോരാട്ടത്തിനിടെയാണ് ഓണം ആഘോഷിക്കുന്നത്.