Connect with us

Uae

വൈപ്പര്‍ മാല്‍വെയറുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് യു എ ഇ സൈബര്‍ സെക്യൂരിറ്റി

സിസ്റ്റങ്ങളെയും ഡാറ്റകളെയും സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി കൗണ്‍സില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Published

|

Last Updated

അബൂദബി | രാജ്യത്തെ വ്യക്തികളും സ്ഥാപനങ്ങളും വൈപ്പര്‍ മാല്‍വെയറുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യു എ ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ഡാറ്റകള്‍ പൂര്‍ണമായും മായ്ച്ചുകളയാനും സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസ്സപ്പെടുത്താനും രൂപകല്‍പ്പന ചെയ്ത ഏറ്റവും വിനാശകരമായ തരം മലീഷ്യസ് സോഫ്റ്റ് വെയറുകളില്‍ ഒന്നാണിതെന്ന് കൗണ്‍സില്‍ പറഞ്ഞു.

സിസ്റ്റങ്ങളെയും ഡാറ്റകളെയും സംരക്ഷിക്കുന്നതിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി കൗണ്‍സില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സോഫ്റ്റ് വെയറുകളും സിസ്റ്റങ്ങളും കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുക, സംശയാസ്പദമായ ലിങ്കുകളിലും വിശ്വസനീയമല്ലാത്ത ഫയലുകളിലും ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക, പ്രധാനപ്പെട്ട വിവരങ്ങള്‍ നിരന്തരമായി ബാക്കപ്പ് ചെയ്യുക എന്നിവ വ്യക്തികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ്.

സ്ഥാപനങ്ങള്‍ സുരക്ഷിതമായ ബാക്കപ്പുകള്‍ സൂക്ഷിക്കുകയും അവയുടെ കാര്യക്ഷമത കൃത്യമായി പരിശോധിക്കുകയും വേണം. കൂടാതെ സിസ്റ്റങ്ങളിലേക്കുള്ള പ്രവേശന അനുമതികള്‍ കര്‍ശനമായി നിയന്ത്രിക്കുകയും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങളുടെ പ്രവര്‍ത്തനം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ഇത്തരം തയ്യാറെടുപ്പുകള്‍ അത്യാവശ്യമാണെന്നും കൗണ്‍സില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest