Connect with us

മുസ്‌ലിം വേട്ട തുടരുന്ന ത്രിപുരയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട് സംഘ്പരിവാര്‍ ഭരണകൂടം. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമസംഭവങ്ങളെപ്പറ്റി ട്വിറ്ററില്‍ അഭിപ്രായം പങ്കുവെച്ചതിന് വിദേശികളായ ഒരു മാധ്യമപ്രവര്‍ത്തകനും പ്രൊഫസര്‍ക്കുമെതിരെ യുഎപിഎ ചുമത്തി. ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സി.ജെ വെര്‍ലിമാനും അമേരിക്കന്‍ പ്രൊഫസര്‍ ഖാലിദ് ബെയ്ദൂനുമെതിരെയാണ് കരിനിയമം ചുമത്തി കേസെടുത്തത്. ട്വിറ്റിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.അക്രമ സംഭവങ്ങളെ കുറിച്ച് പഠിക്കാനെത്തിയ വസ്തുതാന്വേഷണ സംഘത്തിലെ സുപ്രീം കോടതി അഭിഭാഷകര്‍ക്കും നൂറിലേറെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിന് പിന്നാലെയാണ് വിദേശ പ്രതിനിധികള്‍ക്കെതിരെയും കേസെടുക്കുന്നത്. ന്യൂസ് ക്ലിക്ക് മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീര സിങ്, സുപ്രീം കോടതി അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് കുമാര്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ കരിനിയമത്തിന് ഇരളായവരില്‍ പെടും. ‘ത്രിപുര കത്തുന്നു’ എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും അത് ഇനിയും ഉറക്കെ പറയാന്‍ മടിയില്ലെന്നും ശ്യാം മീര സിങ് വ്യക്തമാക്കിയിരുന്നു.