Connect with us

Kerala

മുന്നറിയിപ്പില്ലാതെ ട്രെയിന്‍ റദ്ദാക്കൽ: ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് മന്ത്രി കത്തയച്ചു

നേരത്തേ അറിച്ചാല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് മറ്റു യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | മുന്നറിയിപ്പില്ലാതെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുർറഹിമാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു. മുന്‍കൂട്ടി അറിയിക്കാതെ ഈ  മാസം 26, 27 തീയതികളില്‍ ജനശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചുവെന്നും അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

ട്രെയിനുകള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി മാധ്യമങ്ങളിലൂടെയും മറ്റും പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ട്. നേരത്തേ അറിയുകയാണെങ്കില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് മറ്റു യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കുമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.