Connect with us

Uae

ഇന്ന് യൂണിയൻ പ്രതിജ്ഞാ ദിനം

യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവക്ക് ശേഷം യു എ ഇയിലെ നാലാമത്തെ ദേശീയ അവസരമാണ് യൂണിയൻ പ്രതിജ്ഞ ദിനം.

Published

|

Last Updated

അബൂദബി|ഇന്ന് രാജ്യം “യൂണിയൻ പ്രതിജ്ഞാ ദിനം’ ആയി ആചരിക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു യുഗപ്പിറവിക്ക് തുടക്കമായി ഒരു യൂണിയനായി യു എ ഇ രൂപം കൊള്ളുന്നതിന്റെ മുന്നോടിയായി ജൂലൈ 18ന് രാഷ്ട്രപിതാക്കൾ ഒത്തുചേർന്നതിന്റെയും ഭരണഘടന ഒപ്പുവെച്ചതിന്റെയും ചരിത്രപരമായ ഓർമപുതുക്കാനാണ് യൂണിയൻ പ്രതിജ്ഞാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വർഷം പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയിരുന്നു.
രാജ്യത്തിന്റെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാനും അദ്ദേഹത്തിന്റെ സഹോദരന്മാരായ ഭരണാധികാരികളും 1971ലാണ് ചരിത്രപരമായ മീറ്റിംഗ് ചേർന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഔദ്യോഗിക നാമം ഈ യോഗത്തിൽ സ്വീകരിച്ചു. 1971 ഡിസംബർ രണ്ടിന് എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ യോഗം.
യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവക്ക് ശേഷം യു എ ഇയിലെ നാലാമത്തെ ദേശീയ അവസരമാണ് യൂണിയൻ പ്രതിജ്ഞ ദിനം. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ചരിത്രപരമായ ഐക്യം കൈവരിക്കാൻ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും പ്രയത്നങ്ങളെക്കുറിച്ചും പുതിയ തലമുറക്ക് അവബോധം നൽകുന്നതിന് ഈ ദിനം. കൂടുതൽ സമ്പന്നമായ ഭാവിയിലേക്കുള്ള രാജ്യത്തിന്റെ തുടർച്ചയായ മുന്നേറ്റത്തിന് മാതൃരാജ്യത്തോടുള്ള വിശ്വസ്തത വർധിപ്പിക്കാനുമുള്ള അവസരം കൂടിയാവുമിത്. ദിനാചരണത്തിന്റെ ഭാഗമായി “ഐക്യത്തിന്റെ ഉടമ്പടി’ എന്നതാണ് ഇന്ന് പള്ളികളിൽ നടക്കുന്ന ജുമുഅ ഖുതുബയുടെ പ്രമേയം.
---- facebook comment plugin here -----

Latest