Connect with us

Kerala

മിഥുന്റെ മരണം: തേവലക്കര സ്‌കൂള്‍ സന്ദര്‍ശിച്ച് മന്ത്രിമാരായ ശിവന്‍കുട്ടിയും ബാലഗോപാലും; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി

സര്‍ക്കാര്‍ മരിച്ച വിദ്യാര്‍ഥിക്കൊപ്പമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂള്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും സന്ദര്‍ശിച്ചു. മിഥുന് ഷോക്കേറ്റ കെട്ടിടവും മന്ത്രിമാര്‍ നേരിട്ട് കണ്ട് വിലയിരുത്തി.

 

സര്‍ക്കാര്‍ മരിച്ച വിദ്യാര്‍ഥിക്കൊപ്പമാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരായ നടപടിയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം ഇന്ന് തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു

 

Latest