Kerala
പോലീസ് മര്‍ദനം; കെ എസ് യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ച്ചില്‍ പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒടുവില്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം | പോലീസ് കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചുള്ള കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ച്ചില്‍ പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒടുവില്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.
---- facebook comment plugin here -----