Kerala
പോലീസ് മര്‍ദനം: മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവുമായി ചെന്നിത്തല
144 പോലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. 50 ല്‍ താഴെ പേരെ മാത്രമാണ് പിരിച്ചുവിട്ടത്. അതുതന്നെ ദീര്‍ഘകാലമായി ജോലിക്കെത്താത്തവരെ മാത്രമെന്നും ചെന്നിത്തല.

തിരുവനന്തപുരം | പോലീസ് മര്‍ദനവുമായി ബന്ധപ്പെട്ട വിശദീകരണത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. 50 ല്‍ താഴെ പേരെ മാത്രമാണ് പിരിച്ചുവിട്ടത്. അതുതന്നെ ദീര്‍ഘകാലമായി ജോലിക്കെത്താത്തവരെ മാത്രമെന്നും ചെന്നിത്തല പറഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കാണിത്.
പിരിച്ചുവിട്ട പോലീസുകാരുടെ വിവരം പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. യു ഡി എഫ് കാലത്ത് 61 പോലീസുകാരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍, അങ്ങനെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞു.
എല്‍ ഡി എഫ് ഭരണകാലത്ത് 16 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് കംപ്ലെയിന്റ് അതോറിറ്റി അനങ്ങിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.