Connect with us

Kerala

ട്രാക്ടറില്‍ ശബരിമലയിലേക്ക് പോയത് കാല്‍വേദനിച്ചതിനാല്‍; ഡിജിപിക്ക് വിശദീകരണം നല്‍കി എഡിജിപി അജിത്കുമാര്‍

അജിത്കുമാറും രണ്ട് സഹായികളും ട്രാക്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു

Published

|

Last Updated

തിരുവനന്തപുരം വിവാദ ശബരിമലയാത്രയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് വിശദീകരണം നല്‍കി എഡിജിപി. എം ആര്‍ അജിത്കുമാര്‍. ശബരിമലയിലേക്ക് പോകവെ തനിക്ക് കാല്‍ വേദനിച്ചത് കൊണ്ടാണ് ട്രാക്ടറില്‍ യാത്ര ചെയ്തതെന്നാണ് എഡിജിപി. അജിത്ത് കുമാര്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

അജിത്കുമാറും രണ്ട് സഹായികളും ട്രാക്ടറില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതിനെത്തുടര്‍ന്ന് പമ്പ പോലീസ് ട്രാക്ടര്‍ ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എഡിജിപിയുടെയും സഹായികളെയും കേസില്‍ പ്രതി ചേര്‍ത്തില്ല. ഈ നടപടിയ്ക്കെതിരേ കഴിഞ്ഞ ദിവസം മുതല്‍ പോലീസ് സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. പത്തനംതിട്ട എസ്പിയുടെ പമ്പ എസ്എച്ച്ഒയുടെയും അറിവോടെയും ഒത്താശയോടെയുമാണ് ഹൈക്കോടതി വിധി ലംഘിച്ച് എഡിജിപി ട്രാക്ടര്‍ യാത്രയെന്നാണ് ആരോപണം. വിഷയം പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം എഡിജിപി അജിത്കുമാറിനെതിരെ കടുത്ത വിമര്‍ശമുന്നയിച്ചിരുന്നു. ഉദ്യോഗസ്ഥന്റേത് മനപ്പൂര്‍വ്വമുള്ള പ്രവര്‍ത്തിയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ചരക്ക് കടത്തിന് മാത്രമെ ട്രാക്ടര്‍ ഉപയോഗിക്കാവു എന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് എഡിജിപി ട്രാക്ടറില്‍ ശബരിമലയിലേക്ക് പോയത്.

Latest