Connect with us

mv govindan@media

ഇന്നത്തേത് അതിര്‍ത്തിയില്ലാത്ത ലോകം; മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍

'ആവശ്യമായാല്‍ വിദേശത്തും സ്വദേശത്തും ഇന്ത്യക്കകത്തും പോകേണ്ടിവരും;  യാത്ര ഭരണ സംവിധാനത്തിന്‍റെ ഭാഗം'

Published

|

Last Updated

തിരുവനന്തപുരം ‌ | ആഗോള വത്കരണം എന്ന് വെറുതെ പറയുന്നതല്ലെന്നും അതിര്‍ത്തിയില്ലാത്ത ഒരുലോകമാണ് ഇന്നത്തെ ലോകമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്തമാസം യൂറോപ്പ് സന്ദര്‍ശിക്കുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ പര്യടനത്തിന് പോകാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടുത്തമാസം യൂറോപ്പ് സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നുവെച്ച്, യാത്ര പോയില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകുമോ?. യാത്ര ചെയ്യുക എന്നത് സാമൂഹിക ജീവിതത്തിന്റെ ഭാഗമല്ലേ?. അത് ഭരണ സംവിധാനത്തിന്റെയും ഭാഗമാണ്. നിങ്ങളിങ്ങനെ ?ഓരോ വാര്‍ത്ത സൃഷ്ടിച്ച് എങ്ങനെ സര്‍ക്കാറിന് എതിരാക്കാം എന്ന ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആവശ്യമായാല്‍ വിദേശത്തും സ്വദേശത്തും ഇന്ത്യക്കകത്തും പോകേണ്ടിവരുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒക്ടോബറില്‍ ലണ്ടന്‍, ഫിന്‍ലാന്‍ഡ്, നോര്‍വേ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനാണ് തീരുമാനം.

Latest