Kerala
കടക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.

കൊല്ലം | കടക്കലില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കടക്കലില്‍ വിവിധ വിദ്യാലയങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. വിഷയത്തില്‍ കെഎസ്യു എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയായിരുന്നു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടക്കല്‍ സ്വദേശി അന്‍സറിന്റെ സംസം ബേക്കറിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായി