Kerala
എസ്എസ്എല്‍സി പരീക്ഷ; രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും
പരീക്ഷാഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്
തിരുവനന്തപുരം| സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. ഈ മാസം 30ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പരീക്ഷാ ഫീസ് അടച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. വിജ്ഞാപനത്തിലുള്ള സമയക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവന്‍ സെക്രട്ടറി അറിയിച്ചു.
നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാന്‍ അവസരമുണ്ട്. 2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ ഉണ്ടാകുക. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ ആയിരിക്കും.
---- facebook comment plugin here -----


