Connect with us

Kerala

തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

ഇന്നലെ കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം.

Published

|

Last Updated

പത്തനംതിട്ട|തിരുവല്ലയില്‍ പതിനാലുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. തിരുവല്ല കൊറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡനം.

പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ വീടിനകത്ത് കയറി കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി. ഇതോടെ പ്രതികള്‍ ഇറങ്ങി ഓടുകയായിരുന്നു. ഒരു പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പേരു വിവരങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും തിരുവല്ല പോലീസ് പറഞ്ഞു.പെണ്‍കുട്ടി താമസിക്കുന്ന വാടകവീടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പ്രതികളുടെ താമസ സ്ഥലം.

 

 

---- facebook comment plugin here -----

Latest