Connect with us

Kerala

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസില്‍ തീപ്പിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍

വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം |  ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. വൈകിട്ട് നാലരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിലെ മൊബൈല്‍ സോക്കറ്റില്‍ നിന്നും തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ബഹളം വെച്ചതോടെ, ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി

ബസ്സിലെ മൊബൈല്‍ സോക്കറ്റില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കെഎസ്ആര്‍ടിസി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest