National
ടിപ്ര മോത- ബിജെപി ചര്‍ച്ച ഇന്ന്
ആവശ്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് ടിപ്ര മോത ചെയര്‍മാന്‍ പ്രദ്യോത് ദെബ്ബര്‍മ.
അഗര്‍ത്തല| ടിപ്ര മോത പാര്‍ട്ടി മേധാവി പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. അഗര്‍ത്തലയിലെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലാണ് യോഗം.
ബിജെപി പ്രസിഡന്റ് ജെപി നദ്ദ, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ, ത്രിപുര മുഖ്യമന്ത്രി ഡോ മണിക് സാഹ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
തിപ്ര മോത ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ സംസ്ഥാന മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്ന് ടിപ്ര മോത വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശീയരായ തിപ്രാസ ജനങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണത്തെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് നല്‍കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
ആവശ്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് ടിപ്ര മോത ചെയര്‍മാന്‍ പ്രദ്യോത് ദെബ്ബര്‍മ നേരത്തെ പറഞ്ഞിരുന്നു.