എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന സംവിധാന്‍ യാത്ര ഇന്ന് പ്രയാണമാരംഭിക്കും. ശ്രീനഗറിലെ ഹസ്റത്ത് ബാല്‍ മസ്ജിദ് പരിസരത്ത് നിന്നാണ് പ്രയാണം തുടങ്ങുക. ഹസ്റത്ത് ബാല്‍ മസ്ജിദ് ഇമാം ഹസ്രത് മൗലാനാ മുഫ്തി ബിലാല്‍ അഹ്മദ് ഫ്ളാഗ് ഓഫ് ചെയ്യും. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിക്കും. 22 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്രക്ക് 33 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
വീഡിയോ കാണാം
---- facebook comment plugin here -----