Connect with us

Kerala

ജീവനാംശം കിട്ടാന്‍ കേസുകൊടുത്ത അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു

തൃശൂര്‍ മടവാക്കര സ്വദേശി കൃഷ്ണന്‍ (89) ആണ് മരിച്ചത്. മകന്‍ രാധാകൃഷ്ണന്‍ (54) അറസ്റ്റിലായിട്ടുണ്ട്

Published

|

Last Updated

തൃശ്ശൂര്‍ | ജീവനാംശം കിട്ടാന്‍ കേസുകൊടുത്ത അച്ഛനെ മകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ മടവാക്കര സ്വദേശി കൃഷ്ണന്‍ (89) ആണ് മരിച്ചത്. മകന്‍ രാധാകൃഷ്ണന്‍ (54) അറസ്റ്റിലായിട്ടുണ്ട്.

ഭൂമി നല്‍കിയിട്ടും മകന്‍ അച്ഛന് ജീവനാംശം നല്‍കിയില്ല. തുടര്‍ന്നു മകനെതിരെ അച്ഛന്‍ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണു വിവരം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.

 

Content Highlights:
An 89 year old man named Krishnan was beaten to death with a hammer by his son in Thrissur. The accused Radhakrishnan was arrested by the police. The murder was committed out of enmity after the father filed a legal case demanding alimony from his son.

---- facebook comment plugin here -----

Latest