trikkakkara by election
തൃക്കാക്കര സ്ഥാനാര്‍ഥി: അന്തിമ തീരുമാനമായില്ലെന്ന് സി പി എം
യുവനേതാവായ അരുണ്‍കുമാറിനായി തൃക്കാക്കരയില്‍ ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.
കൊച്ചി | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് സി പി എം നേതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിന് നടപടിക്രമങ്ങളുണ്ടെന്നും അതുപാലിച്ചായിരിക്കും പ്രഖ്യാപനമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യം ആലോചിക്കുന്നുവേയുള്ളൂവെന്ന് എറണാകുളത്തെ സി പി എം നേതാവും മന്ത്രിയുമായ പി രാജീവ് പറഞ്ഞു. എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ എസ് അരുണ്‍കുമാറിന് നറുക്കുവീഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവനേതാവായ അരുണ്‍കുമാറിനായി തൃക്കാക്കരയില്‍ ചുവരെഴുത്തും തുടങ്ങിയിട്ടുണ്ട്.
നാളെ ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. ഇതില്‍ അന്തിമ തീരുമാനമുണ്ടാകും. സി പി എം തീരുമാനം മുന്നണിയോഗത്തില്‍ അവതരിപ്പിക്കുന്നതോടെയാണ് ഇതിന് തീരുമാനമാകുക.


