National
ഗവര്‍ണര്‍ സി വി ആനന്ദബോസിന് ഭീഷണി സന്ദേശം അയച്ചയാള്‍ പിടിയില്‍
കൊല്‍ക്കത്തയിലെ സാള്‍ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്
കൊല്‍ക്കത്ത | പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് ഇ മെയില്‍ വഴി വധഭീഷണി അയച്ചയാള്‍ അറസ്റ്റില്‍.കൊല്‍ക്കത്തയിലെ സാള്‍ട്ലേക്ക് സ്വദേശിയാണ് അറസ്റ്റിലായത്.ഇയാളില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇന്നലെ സി വി ആനന്ദബോസിന്റെ എഡിസിക്കാണ് ലഭിച്ചത്. ഭീഷണിയുടെ വിവരം രാജ്ഭവന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.അതേസമയം, വധഭീഷണി കാര്യമാക്കാതെ കൊല്‍ക്കത്തയിലെ തെരുവിലൂടെ സി വി ആനന്ദബോസ് ഇന്ന് ഇറങ്ങി നടന്നു. വഴിയിലുള്ള കടയില്‍ നിന്ന് ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു
സ്‌ഫോടനത്തിലൂടെ സിവി ആനന്ദബോസിനെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ലോക്ഭവന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനില്‍ ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചത്. പിന്നാലെ ലോക്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു.ഭീഷണി സന്ദേശത്തിന് പിന്നാലെ കൊല്‍ക്കത്ത പോലീസും സിആര്‍പിഎഫും ഗവര്‍ണറുടെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള സേനകള്‍ അര്‍ദ്ധരാത്രി യോഗം ചേര്‍ന്നതായും ഗവര്‍ണറുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഗവര്‍ണര്‍.




