Kerala
നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം
വീട്ടില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഇടുക്കി| നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുള്‍ റസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം. വീട്ടില്‍ ഉണ്ടായിരുന്നവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡ് പണിക്കായി മെറ്റല്‍ ലോഡ് കയറ്റി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള കയറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകിലേക്ക് നീങ്ങി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.
---- facebook comment plugin here -----




