Connect with us

Kerala

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; അഞ്ച് കുട്ടികള്‍ കൂടി അധ്യാപകനെതിരെ പരാതി നല്‍കി

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണില്‍ കുട്ടികളുടേതടക്കം നഗ്‌നദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തി

Published

|

Last Updated

പാലക്കാട്  | മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ കുട്ടികള്‍. അഞ്ച് വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പീഡന പരാതി നല്‍കിയത്. അതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണില്‍ കുട്ടികളുടേതടക്കം നഗ്‌നദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തി

കല്ലേപ്പുള്ളി പിഎംഎംഎം യു പി സ്‌കൂള്‍ സംസ്‌കൃത അധ്യാപകന്‍ അനിലാണ് മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥികളെ സമാന രീതിയില്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്‌കൂളിലും അധ്യാപകന്റെ ക്വാട്ടേഴ്‌സിലും വെച്ചാണ് പീഡിപ്പിച്ചതെന്ന് കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കി. അഞ്ച് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മലമ്പുഴ പോലീസ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അതേസമയം, ഈ ഗുരുതര കുറ്റകൃത്യം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂള്‍ മാനേജര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ശിപാര്‍ശയുണ്ട്.

കലോത്സവത്തില്‍ വിജയിച്ചതിന് സമ്മാനം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നവംബര്‍ 29നാണ് വിദ്യാര്‍ഥിയെ അധ്യാപകന്‍ തന്റെ വാടക വീട്ടിലെത്തിച്ച് മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചത്.