local body election 2025
വേങ്ങരയില്‍ യു ഡി എഫില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മൂന്ന് പേര്‍
മൂന്ന് പേര്‍ക്കും ജില്ലാ പഞ്ചായത്തിലേക്ക് കന്നി മത്സരമാണ്.
വേങ്ങര | മണ്ഡലത്തില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് യു ഡി എഫില്‍ മൂന്ന് പേര്‍ മത്സരിക്കുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഊരകം പഞ്ചായത്ത് പ്രസിഡന്റും പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനുമായ പി കെ അസ്‌ലു, പാക്കടപ്പുറായ സ്വദേശിയും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റുമായ ശരീഫ് കുറ്റൂര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായിരുന്ന എ പി ഉണ്ണികൃഷ്ണന്റെ മകള്‍ അഡ്വ. എ പി സ്മിജി എന്നിവരാണ് മത്സരിക്കുന്നത്.
പി കെ അസ്‌ലു വേങ്ങരയിലും ശരീഫ് കുറ്റൂര്‍ നന്നമ്പ്രയിലും അഡ്വ. എ പി സ്മിജി താനാളൂര്‍ എസ് സി സംവരണ വാര്‍ഡിലുമാണ് മത്സരിക്കുന്നത്.
മൂന്ന് പേര്‍ക്കും ജില്ലാ പഞ്ചായത്തിലേക്ക് കന്നി മത്സരമാണ്.
---- facebook comment plugin here -----



