International
കുവൈത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മലയാളികള്‍ക്ക് പരിക്ക് പറ്റിയതായി സൂചന
ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചുവെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു
കുവൈത്ത് സിറ്റി | കുവൈത്തിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മലയാളികള്‍ക്ക് പരിക്ക് പറ്റിയതായി സൂചന. ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചുവെന്നു നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ആകെ 12 ഇന്ത്യക്കാര്‍ക്കാണ് പരിക്കേറ്റത്. കുവൈത്തില്‍ അമേരിക്കന്‍ ഡ്രോണ്‍ സംഭരണ കേന്ദ്രത്തെയാണ് ആക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. അലി അല്‍ സലീം എയര്‍ ബേസില്‍ വിമാനങ്ങളെയും ലക്ഷ്യമിട്ടിരുന്നു. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാന്‍ നടത്തിയ രൂക്ഷ ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക് കടന്നു.
ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങളെ ജി സി സി കൂട്ടായ്മയും ശക്തമായി അപലപിച്ചു. അമേരിക്ക – ഇറാന്‍ സംഘര്‍ഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്റെ ആശങ്കിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അതിനിടെ ഇറാനുമായി ചര്‍ച്ച മുന്നോട്ടു പോകുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശ വാദം ഇറാന്‍ തള്ളി. കഴിഞ്ഞ കുറെ ദിവസമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.






