Kerala
സ്‌കൂട്ടര്‍ ഇടിച്ച് മൂന്നര വയസ്സുകാരി മരിച്ചു
തിരുവനന്തപുരം തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍-ആന്‍സി ദമ്പതികളുടെ ഏകമകള്‍ ഇസാ മരിയ സിബിന്‍ ആണ് മരിച്ചത്.

തിരുവനന്തപുരം | സ്‌കൂട്ടര്‍ ഇടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. തിരുവനന്തപുരം തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍-ആന്‍സി ദമ്പതികളുടെ ഏകമകള്‍ ഇസാ മരിയ സിബിന്‍ ആണ് മരിച്ചത്.
അങ്കണ്‍വാടിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീടിന് സമീപത്തെ അങ്കണ്‍വാടിയില്‍ നിന്ന് മാതാവ് ആന്‍സിക്കൊപ്പം വരുന്നതിനിടെ വീട്ടിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ വച്ചായിരുന്നു അപകടം. കുട്ടിയുടെ അമ്മൂമ്മയും അമ്മാവനും കൂടെയുണ്ടായിരുന്നു. ഇവര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ പാഞ്ഞുകയറുകയായിരുന്നു.
വീടിന്റെ മതിലില്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരുക്കേറ്റ ഇസാ മരിയയെ ഉടന്‍ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ് എ ടി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റെല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിന്റെ നില ഗുരുതരമാണ്.